കൊച്ചി: വർഷങ്ങളായി ഏകീകൃത കുർബാന ആവശ്യപ്പെടുന്ന വിശ്വാസികളുമായി സ്ഥിരം സിനഡ് അംഗങ്ങൾ ചർച്ചകൾക്ക് തയ്യാറാകുക, ഏകകൃത കുർബാന എറണാകുളത്ത് നടപ്പിലാക്കുന്നതിന് പ്രധാന തടസ്സക്കാരനും സഭാ വിരുദ്ധരുടെ സംരക്ഷകനുമായ മാർ ജോസഫ് പാംപ്ലാനിയെ സഭയുടെ എല്ലാ ചുമതകളിൽകളിൽ നിന്നും പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 27ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3 മുതൽ എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ പ്രതിഷേധ സമരം സംഘടിപ്പിക്കും. ഏകീകൃത കുർബാന അതിരൂപതയിൽ നടപ്പിലാക്കാത്തതിന്റെ പ്രധാന കാരണക്കാരനായ മാർ പാംപ്ലാനിയുമായി ചർച്ചകൾക്ക് വിശ്വാസികൾ തയ്യാറല്ലെന്നും, പൂർണമായും ഏകീകൃത കുർബാന അതിരൂപതയിൽ നടപ്പിലാക്കുന്നത് വരെ സമര പരിപാടികൾ തുടരുമെന്ന വിശ്വാസികളുടെ ഒരിക്കൽ കൂടിയുള്ള പ്രഖ്യാപന വേദിയായി മാറും വഞ്ചി സ്ക്വയർ പ്രതിഷേധമെന്ന്ഭാരവാഹികളായ അഡ്വ. മത്തായി മതിരേന്തിയും അഡ്വ. ......
മുളന്തുരുത്തി : 1876 -ൽ മലങ്കരസഭ സാക്ഷ്യം വഹിച്ച പുണ്യനിമിഷങ്ങളുടെ ഓർമ്മകളിലാണ് മുളന്തുരുത്തി. മലങ്കരസഭയിലെ ആദ്യ ദിവ്യമൂറോൻ കൂദാശ, മുളന്തുരുത്തി സുന്നഹദോസ്, പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാഭിഷേകം എന്നീ ചരിത്രസംഭവങ്ങൾക്ക് 150 വയസ് പൂർത്തിയാകുന്ന വേളയിലാണ് പരുമല തിരുമേനിയുടെ ജൻമനാട് വീണ്ടും ഒരു മലങ്കര നസ്രാണി പള്ളിയോഗത്തിന് വേദിയാകുന്നത്. ......
സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ‘ലാവണ്യം 2026’ ഓണാഘോഷം കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.
നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന കാലമാണ് ഓണക്കാലമെന്നും ഓണം സമൂഹത്തിന്റെ സന്തോഷത്തിന്റെയും തുല്യതയുടെയും സന്ദേശം പകരുന്ന ആഘോഷമാണെന്നും ആഘോഷങ്ങൾ നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്തുടനീളം ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരെയും ചേർത്തുനിർത്തുന്ന ആഘോഷമെന്ന നിലയിൽ ഓണത്തിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കേണ്ടതുണ്ട്. ......
ഇക്കുറി ഓണം വിപണിയില്‍ സപ്ളൈകോയുടെ വിറ്റുവരവ് 422.17 കോടി രൂപ കവിഞ്ഞു. ഇന്ന് (25-08-2026) വൈകിട്ട് 4 മണിവരെയുള്ള കണക്കാണിത്.......
പി വി എ നാസർ
ദോഹ: പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടിലെ ആഘോഷങ്ങളുടെ അതേ നിറപ്പകട്ടോടെ ഓണത്തെ വരവേൽക്കാൻ ഒരുങ്ങി ഖത്തർ മലയാളികൾ. ഗൾഫ് മണ്ണിൽ കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും സന്ദേശമറിയിക്കുന്ന ഓണാഘോഷങ്ങൾക്ക് വരുംദിവസങ്ങളിൽ വിവിധ മലയാളി അസോസിയേഷനുകളും ക്ലബ്ബുകളും വേദിയൊരുക്കും.
വിപണികളിൽ ആഴ്ചകൾക്ക് മുൻപേ ഓണക്കാലത്തിന്റെ തിരക്ക് പ്രകടമാണ്. ......
തിരൂർ: ഗ്രാൻഡ് മാൾ & ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഖത്തർ റീജ്യണൽ ഡയറക്ടർ അഷ്റഫ് ചിറക്കലിന്റെ മാതാവ് സൈനബ ചേലാട്ട് (89) നിര്യാതയായി. പരേതനായ ഉണ്ണീൻ കുട്ടി ചിറക്കലാണ് ഭർത്താവ്. ......
ദോഹ: തിരുവോണ ദിനമായ നാളെ (ഓഗസ്റ്റ് 26, ബുധനാഴ്ച) ദോഹയിലെ ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എംബസി പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എംബസിയുടെ സേവനങ്ങൾ അന്നേദിവസം ലഭ്യമാകില്ലെന്നും, തുടർന്ന് വരുന്ന ദിവസങ്ങളിൽ പതിവുപോലെ സേവനങ്ങൾ പുനരാരംഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
സാധാരണ ദിവസങ്ങളിൽ രാവിലെ 8:00 മുതൽ വൈകീട്ട് 4:30 വരെയാണ് എംബസി പ്രവർത്തിക്കുന്നത്. ......
കിങ്സ്റ്റൺ∙ ലോക അത്ലറ്റിക്സിലെ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ വിവാഹനിശ്ചയം. 40-ാം പിറന്നാൾ ആഘോഷത്തിനിടെ ദീർഘകാല പങ്കാളിയായ കാസി ബെന്നറ്റിനെയാണ് ബോൾട്ട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത്. ......
ദോഹ: പ്രവാസി മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തര്‍ മദീന ഖലീഫ സോൺ "സിഖായ സമ്മര്‍ സിപ്പ്” സംഘടിപ്പിച്ചു. വളണ്ടിയര്‍മാര്‍ വിവിധ സ്ഥലങ്ങളില്‍ ശീതളപാനീയങ്ങളും ലഘുഭക്ഷണവും എത്തിച്ച് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. ......